Latest NewsIndia

സാഹിത്യത്തില്‍ രാഷ്ട്രീയക്കാര്‍ അനാവശ്യമായി ഇടപെടുന്നത് തെറ്റ് – കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

മുംബൈ  സാഹിത്യത്തില്‍ രാഷ്ട്രീയക്കാര്‍ അനാവശ്യമായി ഇടപെടുന്നത് നല്ലതല്ലെന്ന ഉപദേശവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. 92ാമത് അഖില്‍ ഭാരതീയ മറാത്തി സാഹിത്യ സമ്മേളനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ ഉദ്ഘാടനത്തിന് നയന്‍താര സഹ്ഗലിനെ ഉദ്ഘടനാ ക്ഷണിക്കുകയും പിന്നീട് രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്ന് റദ്ദു ചെയ്യുകയും ചെയ്തിരുന്നു. ബിജെപി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകയാണ് നയന്‍താര സെഹ്ഗല്‍.

ഇത് പരാമര്‍ശിച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന.രാഷ്ട്രീയത്തിന് അതിന്റേതായ പരിമിതികളുണ്ട്. സാഹിത്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഇടപെടാതിരിക്കാന്‍ രാഷ്ട്രീയക്കാര്‍ ശ്രദ്ധിക്കണം. ആ മേഖലയിലുള്ളവര്‍ തന്നെ ആ ജോലി ചെയ്യട്ടെ’ ഗഡ്കരി പറഞ്ഞു.എന്നാല്‍ ഇടപെടാതിരിക്കുക എന്നതു കൊണ്ട് ഈ മേഖലയിലുള്ളവരുമായി ബന്ധം പുലര്‍ത്തേണ്ടെന്ന് താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ചടങ്ങില്‍ നിന്നും വിട്ടു നിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button