
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ വിഭാഗത്തിൽ ആദ്യ ഗ്രാൻഡ് സ്ലാം ടൂർണമെന്‍റിനിറങ്ങിയ ഇന്ത്യൻ താരം പ്രജനേഷ് ഗുണേശ്വരന് തോൽവി. അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫോയാണ് ആദ്യ റൗണ്ടിൽ തന്നെ ഗുണേശ്വരനെ പരാജയപ്പെടുത്തിയത്. രണ്ട് മണിക്കൂറും 52 മിനിറ്റും നീണ്ട പോരാട്ടത്തിൽ ഒരു സെറ്റു പോലും നേടാൻ ഇന്ത്യൻ താരത്തിനായില്ല. സ്കോർ: 7-6, 6-3, 6-3. ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സനാണ് രണ്ടാം റൗണ്ടിൽ ടിയാഫോയുടെ എതിരാളി.
Post Your Comments