Latest NewsKerala

അഗസ്ത്യാര്‍കൂടം: ചരിത്രത്തിലേക്ക് ഇന്ന് യുവതികള്‍ നടന്ന് കയറും

തിരുവനന്തപുരം: അഗസ്ത്യാര്‍കൂട യാത്രയ്ക്ക് ഇന്ന് മുതല്‍ തുടക്കമാകും. ചരിത്രത്തിലാദ്യമായാണ് അഗസ്ത്യാര്‍കൂടത്തിലേക്ക് സ്ത്രീകള്‍ പ്രവേശിക്കുന്നത്. ഇത്തവണ 4700 പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 100 പേര്‍ സ്ത്രീകളാണ്. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലത്തിലെ ഡപ്യൂട്ടി ഡയറക്ടറും പ്രതിരോധവകുപ്പിന്റെ കേരളത്തിലെ പബ്ലിക് റിലേഷന്‍സ് ഓഫീസറുമായ ധന്യ സനലാണ് ആദ്യ യാത്ര നടത്തുന്നത്.
നെയ്യാര്‍ വന്യമൃഗസങ്കേതത്തിന്റെ ഭാഗമായ അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കാന്‍ പരമ്പരാഗതമായി സ്ത്രീകളെ അനുവദിച്ചിരുന്നില്ല. ഇതിനെതിരേ സ്ത്രീ കൂട്ടായ്മകള്‍ നടത്തിയ നിയമപോരാട്ടമാണ് ഹൈക്കോടതിയുടെ അനൂകൂല ഉത്തരവിനിടയാക്കിയത്. ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വനം വകുപ്പ് വിജ്ഞാപനം ഇറക്കിയിരുന്നു. 14 വയസ്സിന് മുകളില്‍ പ്രായവും കായികക്ഷമതയുമുള്ള ആര്‍ക്കുവേണമെങ്കിലും അപേക്ഷിക്കാമെന്ന് വിജ്ഞാപനത്തിലുണ്ട്.

അതേസമയം അഗസ്ത്യാര്‍കൂടത്തിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് പ്രദേശത്തെ ആദിവാസി കാണി വര്‍ഗക്കാര്‍ രംഗത്ത് എത്തിയിട്ടുണ്ട്. നൂറ്റാണ്ടുകളായി അവിടെ സ്ത്രീകള്‍ പ്രവേശിച്ചിട്ടില്ലെന്നും ഇത് ലംഘിച്ചാല്‍ പ്രക്ഷോഭത്തിന് ഇറങ്ങുമെന്നും ആദിവാസി ഗോത്രമഹാ സഭ അറിയിച്ചുണ്ട്. അതേസമയം സ്ത്രീകള്‍ കയറിയാല്‍ വിലക്കുമെന്ന് ആദിവാസി ഗോത്രമഹാസഭയ്ക്ക് കീഴിലുള്ള സ്ത്രീകളുടെ കൂട്ടായ്മയും വ്യക്തമാക്കിയിരുന്നു. ബോണക്കാട് നിന്ന് 20 കിലോമീറ്ററാണ് അഗസ്ത്യമലയിലേക്കുള്ള ദൂരം. ദിവസവും രാവിലെ എട്ടിന് ബോണക്കാടുനിന്ന് ആരംഭിക്കുന്ന യാത്ര ആദ്യദിവസം പ്രധാന താവളമായ അതിരുമലയില്‍ അവസാനിക്കും. സ്ത്രീകള്‍ക്ക് അതിരുമലയില്‍ വനംവകുപ്പ് പ്രത്യേക താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ടാം ദിവസം 7 കി.മി സഞ്ചരിച്ചാല്‍ അഗസ്ത്യാര്‍കൂടത്തിന്റെ നെറുകയിലെത്താം. മാര്‍ച്ച് 1 വരെ 47 ദിവസമാണ് അഗസ്ത്യാര്‍കൂട സന്ദര്‍ശനത്തിന് അവസരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button