ശബരിമല: ശബരിമലയില്‍ ആചാരലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. അരയ സമുദായമാണ് തേനഭിഷേകം നടത്തിയിരുന്നതെന്ന് പറയുന്നു. അത് മാറി. ഭസ്മക്കുളത്തില്‍ മുങ്ങിക്കുളിച്ചാണ് അയ്യപ്പന്മാര് മല ചവിട്ടിയിരുന്നത്.ഭസ്മക്കുളം മൂടി. പതിനെട്ടാം പടി പഞ്ചലോഹം കൊണ്ട് മൂടി. കാനന ക്ഷേത്രമായ ശബരിമലയില്‍ ഇത്രയധികം കെട്ടിടങ്ങള്‍ എങ്ങനെയുണ്ടായെന്നും ആചാരം ഏത്, ആചാര വിരുദ്ധം ഏത് എന്നീകാര്യങ്ങളില്‍ ചര്‍ച്ചവേണമെന്നും അദ്ദേഹം പറഞ്ഞു.
യുവതികളെ പ്രവേശിപ്പിക്കണമെന്നു ബോര്‍ഡ് എവിടെയും പറഞ്ഞിട്ടില്ല. ആചാര അനുഷ്ഠാനങ്ങള്‍ക്ക് ഒപ്പമാണ് ബോര്‍ഡ്. ബോര്‍ഡിന്റെ നിലപാടില്‍ മാറ്റമില്ല. യുവതീപ്രവേശത്തില്‍ കോടതി വിധി വരട്ടെ- അദ്ദേഹം പറഞ്ഞു.
Post Your Comments