കോഴിക്കോട് : മലയാള സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസി റവല്യൂഷന്റെ വലിയൊരു തുടക്കമായിരുന്നെന്ന് ഗായിക സയനോര ഫിലിപ്പ്. മനുഷ്യരല്ലാത്തവരുടെ കൂടെ ഇനി ജോലി ചെയ്യാന്‍ വയ്യ എന്നു കരുതി സിനിമയില്‍ നിന്നും മാറിനില്‍ക്കാനുദ്ദേശിച്ച ഘട്ടത്തിലാണ് ഡബ്ല്യു.സി.സി എന്ന കൂട്ടായ്മ ഉണ്ടാകുന്നതെന്നും താനതില്‍ ഭാഗമാകുന്നതെന്നും സയനോര തുറന്നടിച്ചു.
കോഴിക്കോട് നടന്ന കേരല ലിറ്ററേച്ചര്‍ ഫെസ്്റ്റിവലില്‍ പെണ്ണീണങ്ങള്‍ എന്ന സെഷനില്‍ പങ്കെടുത്ത് കൊണ്ടായിരുന്നു സയനോര മലയാള സിനിമയിലെ ആണ്‍മേല്‍കോയ്മയ്‌ക്കെതിരെ തുറന്നടിച്ചത്. ആണധികാരത്തെ തകര്‍ക്കാന്‍ ഡബ്ല്യൂ.സി.സി പോലുള്ള പെണ്ണിടങ്ങള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ടെന്ന് സയനോര പറഞ്ഞു.
‘സംഗീതത്തിന് ഫിലിം ഫീല്‍ഡില്‍ മാത്രമേ വളര്‍ച്ചയുള്ളൂ എന്നില്ല. പൈസ മാത്രമല്ലല്ലോ ആളുകള്‍ക്ക് വേണ്ടത്, മനുഷ്യരല്ലാത്തവരുടെ കൂടെ ജോലി ചെയ്യുന്നതില്‍ കാര്യമില്ല. ഈ സമയത്താണ് ഡബ്ല്യു.സി.സി എന്ന സംഘടന രൂപപ്പെടുന്നത്. സിനിമാ മേഖലയിലെ വലിയ വലിയ ആളുകള്‍ മിണ്ടാതിരിക്കുകയാണ്. അവര്‍ എന്തിനാണ് പേടിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കലാകാരന്മാര്‍ക്ക് എന്തിനാണ് പേടി. ഡബ്ല്യു.സി.സി ഒരു റവല്യൂഷന്റെ വലിയൊരു തുടക്കമാണെന്നാണ് വിശ്വസിക്കുന്നത്’ സയനോര പറഞ്ഞു.
Post Your Comments