CinemaLatest NewsEntertainment

ഒടുവില്‍ തന്റെ ആഗ്രഹം നിറവേറ്റാനൊരുങ്ങി നീരജ് മാധവ്

യുവതാരങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകഹൃദയത്തില്‍ സ്ഥാനം പിടിച്ച നടന്‍ നീരജ് മാധവ് സംവിധായകനാകുന്നു. സഹോദരന്‍ നവനീത് മാധവും ചേര്‍ന്നാണ് നീരജ് സംവിധാന രംഗത്തേക്ക് കാലെടുത്ത് വക്കുന്നത്. തന്റെ ഫേസ്ബുക്കിലൂടെയാണ് നീരജ് ഈ വിവരം പുറത്ത് വിട്ടത്. കോമഡിക്കും പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കിക്കൊണ്ടായിരിക്കും സിനിമയൊരുക്കുന്നതെന്ന് നവനീതും പറഞ്ഞു. നീരജ് തന്നെയാണ് സിനിമയുടെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.

സംവിധായകനാവാന്‍ വേണ്ടി സിനിമയിലേക്ക് എത്തിയ ശേഷം നടനായ ഒരാളാണ് നീരജ് മാധവ്. ആയതിനാല്‍ തന്നെ കഴിഞ്ഞ വര്‍ഷങ്ങളിലെ അനുഭവങ്ങളില്‍ നിന്നും പലതും ഉള്‍ക്കൊള്ളുകയും പഠിച്ചും തെറ്റുകള്‍ തിരുത്തിയുമാണ് താന്‍ സ്വന്തം സിനിമ എന്ന സ്വപ്നത്തിലേക്ക് കാലെടുത്ത് വക്കുന്നത് എന്നും നീരജ് കൂട്ടിച്ചേര്‍ത്തു. മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കരി, ഒരുവടക്കന്‍ സെല്‍ഫി, ചാര്‍ലി തുടങ്ങി അഭിനയിച്ച സിനിമകെളെല്ലാം ഒന്നിനൊന്നു വ്യത്യസ്തമായ ശൈലി കൊണ്ടുവന്ന നീരജ് മാധവ് തിരക്കഥയെഴുതി ഗിരീഷ് മനോ സംവിധാനം ചെയ്ത ലവകുശ തീയേറ്ററിലെത്തിയിരുന്നു.

 

കുട്ടിച്ചാത്തനായി കുട്ടികളുടെ മനസ്സില്‍ ഇടം നേടിക്കൊണ്ടാണ് നീരജാ മാധവിന്റെ സഹോദരന്‍ നവനീത് മാധവ് ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. സൂപ്പര്‍ ഡാന്‍സര്‍ ജൂനിയര്‍ എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ നവനീതിന് മിനിസ്‌ക്രീനിലേക്കുള്ള വാതില്‍ തുറക്കപ്പെടുകയായിരുന്നു. പിന്നീട്, കേശു എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് ബിഗ്സ്‌ക്രീനിലേക്ക് കടന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ തലം വരെ ശ്രദ്ധിക്കപ്പട്ടു.ശിക്കാര്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിനൊപ്പവും, കുഞ്ഞനന്തന്റെ കടയില്‍ മമ്മൂട്ടിയുടെ മകനായും നവനീത് അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ തങ്ങള്‍ കാലെടുത്തുവച്ചിരിക്കുന്ന പുതിയ സംരംഭം വിജയമാക്കാനുള്ള ശ്രമത്തിലാണ് ഈ യുവ താരസഹോദരങ്ങള്‍.

നീരജ് മാധവിന്റെ ഫേസ്ബുക്ക് പോസ്റ്റും പങ്ക് വച്ച വീഡിയോയും

ഞാനും അനിയനും കൂടെ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ! എന്നെ ഫോളോ ചെയുന്ന കുറച്ചു പേര്‍ക്കെങ്കിലും അറിയാം ഞാന്‍ സംവിധായകനാവാന്‍ ആഗ്രഹിച്ച് വന്ന് അഭിനയത്തിലേക്ക് തിരിഞ്ഞ ആളാണ്. വലിയ ഉത്തരവാദിത്തം ആണെന്നറിയാം, കഴിഞ്ഞ അഞ്ചുവര്‍ഷകാലയളവില്‍ സിനിമയില്‍ നിന്ന് മനസ്സിലാക്കിയതും പകര്‍ന്ന് കിട്ടിയതും കണ്ടതും കേട്ടതും പറ്റിയ തെറ്റുകളില്‍ നിന്ന് പഠിച്ചതും എല്ലാം ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഊര്‍ജം തരികയായിരുന്നു. എനിക്ക് മുന്‍പേ അഭിനേതാവായി ആദ്യം സിനിമയില്‍ വന്ന അനിയന്‍ നവ്‌നീത് മാധവ് അവന്റെ അനുഭവങ്ങളും ആശയങ്ങളുമായി ഈ സംരംഭത്തില്‍ പങ്കാളിയായി കൂടെയുണ്ട് എന്നതാണ് മറ്റൊരു സന്തോഷം! ഇതുവരെ കാണിച്ച സപ്പോര്‍ട്ട് ഇനിയങ്ങോട്ടും ഉണ്ടാവണം. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ അറിയിക്കാം നന്ദി.

https://www.facebook.com/ActorNeerajOfficial/videos/2279558425411511/

shortlink

Post Your Comments


Back to top button