MollywoodCinemaNewsEntertainment

ട്രിവാന്‍ഡ്രം ലോഡ്ജിന്റെ രണ്ടാം ഭാഗം മദ്രാസ് ലോഡ്ജ്: വി.കെ പ്രകാശ്

 

അനൂപ് മേനോന്‍ തിരക്കഥയെഴുതി വി.കെ പ്രകാശ് സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ട്രിവാന്‍ഡ്രം ലോഡ്ജ്. ജയസൂര്യയും അനൂപ് മേനോനും കേന്ദ്ര കഥാപാത്രത്തി െഅവതരിപ്പിച്ച ചിത്രം വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ച സിനിമയായിരുന്നു. റിലീസിന് ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമയുടെ രണ്ടാം ഭാഗം വരുമെന്ന് വ്യക്തമാക്കി സംവിധായകന്‍ വി.കെ പ്രകാശ്. ഈ വര്‍ഷം തന്നെ സിനിമ റിലീസിനെത്തും.

മദ്രാസ് ലോഡ്ജ് എന്നായിരിക്കും പുതിയ ചിത്രത്തിന്റെ പേര്. കൂടാതെ അനൂപ് മേനോന്റെ തിരക്കഥയില്‍ കിങ്ഫിഷ് എന്ന ചിത്രവും ഒരു ഹിന്ദി വെബ് സീരീസും ഈ വര്‍ഷം തന്നെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി വി.കെ പ്രകാശ് ഒരുക്കുന്ന പ്രാണ അടുത്താഴ്ച്ച റിലീസിനൊരുങ്ങിയിരിക്കുകയാണ്.

പരീക്ഷണ ചിത്രമായ പ്രാണയില്‍ ആകെ ഒരു കഥാപാത്രം മാത്രമാണുള്ളത്. ഇത്തരം പരീക്ഷണങ്ങള്‍ വിജയിക്കുമ്പോള്‍ ലഭിക്കുന്ന പ്രചോദനമാണ് പുതിയ ചിന്തകള്‍ക്ക് വളമാവുന്നതെന്നും പ്രാണ സ്വീകരിക്കപ്പെടുമെന്ന് വിശ്വാസമുണ്ടെന്നും വി.കെ.പി കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ ചായാഗ്രഹണം പി.സി ശ്രീരാമാണ് നിര്‍വഹിച്ചിരിക്കുന്നത്. ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടിയും കൈകാര്യം ചെയ്യും. പ്രാണയില്‍ നിത്യ മേനോനെക്കൂടാതെ മറ്റ് അഭിനേതാക്കള്‍ ആരും തന്നെയില്ലെങ്കിലും ദുല്‍ഖര്‍ സല്‍മാനും കുഞ്ചാക്കോ ബോബനും അടക്കമുളള താരങ്ങള്‍ സിനിമക്കായി ശബ്ദം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button