![BJP-SURVEY-RESULTS](/wp-content/uploads/2019/01/bjp-survey-results.jpg)
തിരുവനന്തപുരം•വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പിയ്ക്ക് അഞ്ച് മണ്ഡലങ്ങളില്‍ വിജയസാധ്യതയുണ്ടെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം നടത്തിയ സ്വകാര്യ സര്‍വേഫലം. തിരുവനന്തപുരം, ആറ്റിങ്ങല്‍, മാവേലിക്കര, പത്തനംതിട്ട, തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ബി.ജെ.പിയ്ക്ക് വിജയ സാധ്യതയുണ്ടെന്നാണ് സര്‍വേയുടെ കണ്ടെത്തലെന്ന് കേരള കൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ബി.ജെ.പിക്ക് ഏറെ സാധ്യത കല്‍പ്പിക്കുന്ന കാസര്‍ഗോഡ് വിജയിക്കാന്‍ കഴിയില്ലെന്നും സര്‍വേ പറയുന്നു. പാലക്കാടും കാസര്‍ഗോഡും വിജയിക്കാന്‍ കഴിയിയില്ലെങ്കിലും പാര്‍ട്ടി മുന്നേറ്റം നടത്തുമെന്നും സര്‍വ്വേ പറയുന്നു.
ശബരിമല സമരം ബി.ജെ.പിയ്ക്ക് ഗുണകരമാകും എന്നത് തന്നെയാണ് സര്‍വേ ഫലം നല്കുന്ന സൂചന. നേരത്തെ ഇന്ത്യ ടുഡേ നടത്തിയ സര്‍വേയിലും ലോക്സഭയില്‍ ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ സര്‍വേ ഫലം സംസ്ഥാന നേതൃത്വത്തിന് ആശ്വസിക്കാന്‍ വക നല്‍കുന്നതാണ്.
സ്വകാര്യ ഏജന്‍സി വഴിയാണ് സര്‍വേ നടത്തിയത്.
Post Your Comments