
കൊച്ചി : പ്രളയ ദുരിതബാധിതർക്ക് വീട് നിർമ്മിച്ച് നൽകാൻ ബോളിവുഡ് താരം ജാക്യുലിൻ ഫെർണാണ്ടസെത്തി. ഇന്നലെ കൊച്ചിയിൽ ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി എന്ന പദ്ധതിക്ക് പിന്തുണയുമായാണ് താരം ആലുവയിലെത്തിയത്.പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച ആലുവയിൽ സന്നദ്ധ പ്രവർത്തകരോടൊപ്പം വീട് നിർമാണത്തിൽ ജാക്യുലിൻ പങ്കുചേർന്നു.ഒപ്പം നടി ശ്വേതാ മേനോനും.
പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ശ്രീദേവി അനികുമാർ ദമ്പതികൾക്കാണ് വീട് നിർമിച്ചു നൽകുന്നത്. പ്രളയബാധിതരുടെ ജീവിതം തിരിച്ചു പിടിക്കുന്നതിൽ എല്ലാവരും കൈകോർക്കണമെന്ന് താരം പറഞ്ഞു. മുത്തൂറ്റ് എം ജോർജ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഹാബിറ്റാറ്റ് പദ്ധതി പ്രാവർത്തികമാക്കുന്നത്. ഭൂമികുലുക്കത്തെയും അതിജീവിക്കാനുള്ള കഴിയുംവിധമാണ് വീടുകളുടെ നിർമാണം.
Post Your Comments