വാഴ്സോ: ചാരവൃത്തിക്കുറ്റത്തിന് പോളിഷ് പോലീസ് അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ ചൈനീസ് ടെലികോം കമ്ബനിയായ ഹുവായി ജോലിയില്‍ നിന്നു പുറത്താക്കി. പോളണ്ടില്‍ വാവേയുടെ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന ചൈനക്കാരന് വാംഗ് വെയ്ജിംഗിനെയാണ് പുറത്താക്കിയത്. കമ്ബനിയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍ പോളിഷ് ഇന്റലിജന്‍സ് ഓഫീസറായ പ്യോട്ടോറും ചാരവൃത്തിക്കുറ്റത്തിന് പിടിയിലായിരുന്നു.
ഇറാന്, സിറിയ എന്നീ രാജ്യങ്ങള്‍ക്കെതിരായ ഉപരോധം ലംഘിച്ചുവെന്നതിന് കഴിഞ്ഞമാസം വാവേയുടെ സ്ഥാപകന്റെ മകളും മുതിര്‍ന്ന ഉദ്യോഗസ്ഥയുമായ മെംഗ് വാംഗ്ചൗവിനെ കാനഡ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയ ഇവര്‍ക്ക് കാനഡ വിടാന്‍ കഴിഞ്ഞിട്ടില്ല.
Post Your Comments