Latest NewsKerala

അഭിമന്യുവിന്റെ സ്വപനം സഫലമാകുന്നു; വായനശാല ഉദ്ഘാടനം നാളെ

ഇടുക്കി: എറണാകുളം മഹാരാജാസ് കോളേജില്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ സ്മരണാര്‍ത്ഥമുള്ള വായനശാല ഇടുക്കി വട്ടവടയില്‍ ഒരുങ്ങി കഴിഞ്ഞു. ‘അഭിമന്യു മഹാരാജാസ്’ എന്ന പേരിലാണ് ലൈബ്രറി ഒരുങ്ങുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചായത്ത് വായനശാല ആയിരിക്കും ഇത്. വായനശാലയുടെ ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും.

വിദ്യാഭ്യാസപരമായി പിന്നില്‍ നില്‍ക്കുന്നവരാണ് ഇവിടെയുള്ളത്. നാടിന്റെ തന്നെ അഭിമാനമായിരുന്ന അഭിമന്യു രാഷ്ട്രീയ പകയ്ക്ക് ഇരയായപ്പോള്‍ ഒരു വീടിന്റെ സ്വപ്നങ്ങളും ഇല്ലാതാവുകയായിരുന്നു. അഭിമന്യുവിനെ സ്‌നേഹിക്കുന്നവരും സുഹൃത്തുക്കളും ചേര്‍ന്നാണ് അഭിമന്യുവിന്റെ പേരില്‍ വായനശാല വട്ടവടയ്ക്ക് സ്വന്തമാക്കിയത്. കേരളത്തിന് പുറമേ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നുമായി ലഭിച്ച നാല്‍പതിനായിരത്തോളം പുസ്തകങ്ങള്‍ ലൈബ്രറിയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button