Businന്യൂഡല്‍ഹി•മൊബൈല്‍ വാലറ്റ് കമ്പനികളില്‍ 95 ശതമാനവും മാര്‍ച്ച് മാസത്തോടെ അടച്ചുപൂട്ടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. 2019 ഫെബ്രുവരി അവസാനത്തോടെ അവസാനത്തോടെ ഉപഭോക്താക്കളുടെ കെ.വൈ.സി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ നേരത്തെ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ മിക്കവാറും കമ്പനികള്‍ക്ക് ഫിസിക്കല്‍ അല്ലെങ്കില്‍ ബയോമെട്രിക് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.
ആധാര്‍ ആക്ടിലെ 57 ാം വകുപ്പ് സുപ്രീംകോടതി എടുത്ത് കളഞ്ഞതാണ് കമ്പനികള്‍ക്ക് തിരിച്ചടിയായത്. ഇതോടെ ബയോമെട്രിക്-ഇ കെ.വൈ.സി വെരിഫിക്കേഷന്‍ നടത്താന്‍ കഴിയാതെയായി. മറുവഴികള്‍ കണ്ടെത്താനും കഴിയാതെ വന്നതോടെ കമ്പനികള്‍ അടച്ചുപൂട്ടേണ്ട നിലയിലാണ്.
രാജ്യത്തെ ഏറ്റവും വലിയ വാലറ്റ് കമ്പനിയായ പേടിഎം ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് പോലും നടപടി പൂര്‍ത്തിയാക്കാന്‍ ഇതുവരെ ആയിട്ടില്ല. ഇനിയും 30 ശതമാനം ബാക്കിയുണ്ടെന്നാണ് പേടിഎം അറിയിക്കുന്നത്. ഇ-വെരിഫിക്കേഷനു പകരം പഴയതുപോലെ ഫിസിക്കല്‍ വെരിഫിക്കേഷനാണ് പേടിഎം നടത്തുന്നത്.
Post Your Comments