പാറ്റ്‌ന: പോലീസ് വെടിവയ്പ്പില്‍ മൂന്നു ക്രിമിനല്‍ കേസ് പ്രതികള്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി ബിഹാറിലാണ് സംഭവം ഉണ്ടായത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ നടത്തിയ തിരിച്ചലിലാണ് ക്രിമിനലുകളെ കീഴ്‌പ്പെടുത്തിയത്. സുമാന്ത കുമാര്‍ സിംഗ്, ധര്‍മ യാദവ്, ബല്‍റാം ഷഹാനി എന്നിവരാണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് ഇവര്‍. അതേസമയം ഇവരില്‍ നിന്ന് തോക്കുകളും സ്‌ഫോടക വസ്തുക്കളും പോലീസ് പിടിച്ചെടുത്തു.
Post Your Comments