Latest NewsIndiaEducation & Career

കണക്ക് പഠിക്കാന്‍ ബുദ്ധിമുട്ടുള്ളവരാണോ നിങ്ങള്‍ ? : എങ്കില്‍ ഒരു സന്തോഷ വാര്‍ത്തയുമായി സിബിഎസ്ഇ

ന്യൂഡല്‍ഹി: പത്താം ക്ലാസ് പരീക്ഷയില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി സിബിഎസ്ഇ. കണക്ക് കീറാമുട്ടിയായി പഠനം മടുത്ത് പോവുന്ന വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചാണ് പുതുമയാര്‍ന്ന പരീക്ഷണവുമായി സിബിഎസ്ഇ എത്തുന്നത്.

ലഘുവായതും കടുപ്പമുള്ളതും എന്ന തരത്തില്‍ രണ്ട് തരം കണക്ക് പരീക്ഷ അടുത്ത വര്‍ഷം മുതല്‍ പത്താം ക്ലാസില്‍ ഉണ്ടാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ.) അറിയിച്ചു. സ്റ്റാന്‍ഡേര്‍ഡ്, ബേസിക് തലങ്ങളിലായിരിക്കും പരീക്ഷ. സ്റ്റാന്‍ഡേഡ് തലത്തിലുള്ള പരീക്ഷ ജയിക്കുന്നവര്‍ക്കേ സീനിയര്‍ സെക്കന്‍ഡറി തലത്തില്‍ കണക്ക് പഠനവിഷയമായി തിരഞ്ഞെടുക്കാനാകൂ. നിലവിലുള്ള പരീക്ഷയാണ് സ്റ്റാന്‍ഡേര്‍ഡ് തലം. തുടര്‍പഠനത്തിന് കണക്ക് പാഠ്യവിഷയമാക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കാണ് താരതമ്യേന ലഘുവായ ബേസിക് തല പരീക്ഷ നടത്തുന്നത്. സിലബസില്‍ മാറ്റമില്ല.

ഇനി ബേസിക് തലത്തില്‍ പരീക്ഷയെഴുതിയവര്‍ക്ക് വേണമെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് തലത്തില്‍ ഒരു കൈ നോക്കാനും അവസരമുണ്ട്. ഇത്തരക്കാര്‍ക്ക് കമ്പാര്‍ട്ട്‌മെന്റ് പരീക്ഷയില്‍ സ്റ്റാന്‍ഡേര്‍ഡ് തല പരീക്ഷയെഴുതാം. കണക്ക് പരീക്ഷയെഴുതുന്ന കുട്ടികളിലുണ്ടാകുന്ന ആത്മസംഘര്‍ഷം കുറയ്ക്കുകയെന്നതാണ് പുതിയ പരിഷ്‌കാരത്തിന്റെ ഉദ്ദേശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button