
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ കുല്‍ഗാമില്‍ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു. കൊല്ലപ്പെട്ടവര്‍ ഏത് സംഘടനയില്‍പ്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കുല്‍ഗാമിലെ യരിപോരയില് കടപോര ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.
ഏറ്റുമുട്ടല്‍ ഉണ്ടായ സ്ഥലത്ത് പ്രദേശവാസികളായ യുവാക്കള്‍ സൈന്യത്തിനു നേരെ കല്ലേറ് നടത്തി. കണ്ണീര്‍വാതകം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ സെെന്യം പിരിച്ച് വിട്ടത്. ഷോപ്പിയാനിലേയും കുല്ഗാമിലേയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
Post Your Comments