മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്റർ അട്ടപ്പാടിയിൽ നടത്തുന്ന ഒരു പഠനത്തിലേക്ക് മൂന്നു മാസത്തേക്ക് താത്കാലികമായി ആറ് റിസർച്ച് അസിസ്റ്റന്റ്മാരെ ആവശ്യമുണ്ട്. എം.എസ്.സി നഴ്‌സിംഗ്/ക്ലിനിക്കൽ ചൈൽഡ് ഡെവലപ്പ്‌മെന്റിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ( PGDCCD ) നേടിയവരായിരിക്കണം. ഒരു വർഷത്തെ ഗവേഷണ പരിചയം അഭികാമ്യം.
പാലക്കാടു ജില്ലയിൽ നിന്നുള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ അപേക്ഷ, ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, എന്നിവയുമായി 16 ന് രാവിലെ 11.30 ന് സി.ഡി.സിയിൽ വാക്ക് ഇൻ ഇന്റർവ്യൂവിനെത്തണം. വിശദ വിവരങ്ങൾക്ക് www.cdckerala.org. ഫോൺ: 0471-2553540.
Post Your Comments