തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെ. മുരളീധരന്‍ എംഎല്‍എ. പത്മകുമാര്‍ കോണ്‍ഗ്രസിലേക്ക് വന്നാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നും മുരളീധരന്‍ പറഞ്ഞു. യുഡിഎഫിന്റെ ഏകദിന ഉപവാസ സമരവേദിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇനിയും സിപിഎമ്മില്‍ നിന്നാല്‍ പത്മകുമാറിന് രക്ഷയുണ്ടാകില്ലെന്നും ശബരിമല വിഷയത്തില്‍ പിണറായി വിജയനെ ഭയന്നാണ് പത്മകുമാര്‍ കഴിയുന്നതെന്നും മുരളീധരന്‍ പറഞ്ഞു. ഇന്നോ നാളെയോ അദ്ദേഹത്തിന് സിപിഎം വിടേണ്ടി വരുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments