ബെർലിൻ : യൂറോപ്യന്‍ രാജ്യങ്ങളിലെ ശക്തമായ മഞ്ഞ് വീഴ്ചയെ തുടർന്നു ഏഴ് പേർ മരിച്ചതായി റിപ്പോർട്ട്. ജര്‍മ്മനി,സ്വീഡൻ എന്നീ രാജ്യങ്ങളിലെ പല നഗരങ്ങളിലും റോഡ് ഗതാഗതം തടസപ്പെട്ട അവസ്ഥയാണ്. ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഗ്രീസ്, ക്രൊയേഷ്യ, തുര്‍ക്കി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലും ശക്തമായ മഞ്ഞുവീഴ്ചയാണ് നിലകൊള്ളുന്നത്. റോഡ് ഗതാഗതത്തോടൊപ്പം തീവണ്ടി സര്‍വീസും മുടങ്ങി.അതേസമയം ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഗ്രീസ്, ക്രൊയേഷ്യ, തുര്‍ക്കി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലും ശക്തമായ മഞ്ഞുവീഴ്ചയെന്നാണ് റിപ്പോർട്ട്.
മ്യൂണിച്ചില്‍ കഴിഞ്ഞ ദിവസം മഞ്ഞിന്റെ ഭാരം മൂലം മരത്തിന്റെ കൊമ്പ് അടര്‍ന്ന് വീണ് ഒമ്പത് വയസ്സുകാരൻ മരണപെട്ടു. ഓസ്ട്രിയയില്‍ മൂന്ന് മീറ്ററോളം ഉയരത്തിലാണ് മഞ്ഞുവീഴ്ചയുണ്ടായത്. അതേ തുടര്‍ന്ന് ഏഴുപേരാണ് മരിച്ചത്. പലയിടത്തും രണ്ടുമീറ്ററോളം ഉയരത്തില്‍ മഞ്ഞുമൂടി കിടക്കുന്നു. ഓസ്ട്രിയന്‍ അതിര്‍ത്തിയില്‍ കുടുങ്ങിയ നൂറുകണക്കിനുപേരെ സൈന്യത്തിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി. വടക്കന്‍ സ്വീഡനില്‍ മഞ്ഞിനൊപ്പമുണ്ടായ കാറ്റ് ജനങ്ങളില്‍ ആശങ്കയുളവാക്കി. സ്വിറ്റ്‌സര്‍ലന്‍ഡില്‍ മഞ്ഞുമലയിടിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. രണ്ട് പര്‍വതാരോഹകരെ കാണാതായി.
Post Your Comments