കണ്ണൂര്‍ : പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തിലേറ്റതിന് ശേഷം നടന്ന ആദ്യ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പെരളശ്ശേരിയിലെ ഏകെജി മ്യൂസിയത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് ഭരണാനുമതിയായി.
മക്രേരി വില്ലേജില്‍ അഞ്ചരിക്കണ്ടി പുഴയ്ക്ക് സമീപത്തായി 3.21 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനാണ് ഭരണാനുമതി ലഭിച്ചത്. 2018-19 ലെ ബജറ്റില്‍ മ്യൂസിയം നിര്‍മ്മാണത്തിനായി 10 കോടി രൂപ വകയിരുത്തിയത് അന്ന് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു.
മ്യൂസിയം-മൃഗശാല വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്.
Post Your Comments