
മൂവാറ്റുപുഴ: സ്കൂളുകള്‍ കേന്ദ്രീകരിച്ച് മോഷണങ്ങള്‍ നടത്തുന്ന 36 കാരന് അറസ്റ്റില്‍. തങ്കമണി മരിയാപുരം നിരവത്ത് മഹേഷാണ് പിടിയിലായത്. ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളില്‍ ഒന്നര വര്‍ഷത്തിനിടെ 3 മോഷണമാണ് നടന്നത്. ഇതിനെതിരൈ വലിയ പ്രതിഷേധം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാവുന്നത്. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലായി നൂറിലേറെ മോഷണങ്ങള്‍ ഇയാള്‍ നടത്തിയതായാണു പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം.കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണ് ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളില്‍ മോഷണം നടന്നത്. സ്കൂളിലെ 4 വാതിലുകള്‍ കല്ലുകൊണ്ട് ഇടിച്ചു തകര്‍ത്ത് അകത്തു കടന്ന് 6000 രൂപ കവരുകയും ഓഫിസിലും സ്റ്റാഫ് റൂമിലും സൂക്ഷിച്ചിരുന്ന ഫയലുകളും ഫര്‍ണിച്ചറും നശിപ്പിക്കുകയും ചെയ്തിരുന്നു.
Post Your Comments