Latest NewsKerala

അനില്‍ ആന്റണിയെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി നിയമിച്ചതില്‍ യൂത്ത് കോണ്‍ഗ്രസില്‍ മുറുമുറുപ്പ്

കഴിഞ്ഞ ദിവസമാണ് അനില്‍ ആന്റണിയെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി നിയമിച്ചത്

തിരുവനന്തപുരം: എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി നിയമിച്ചില്‍ ൂത്ത് കോണ്‍ഗ്രസില്‍ മുറുമുറുപ്പ്. കെപിസിസി നിര്‍വ്വാഹകസമിതി അംഗം കൂടിയായ ആര്‍എസ് അരുണ്‍രാജ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാജേഷ് ചന്ദ്രദാസ് എന്നിവരാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയായിരുന്നു ഇവരുടെ വിമര്‍ശനം. സംഘടനക്ക് വേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചവരെ തഴഞ്ഞ് വീണ്ടും മക്കള്‍ രാഷ്ട്രീയം നടപ്പാക്കുകയാണെന്നാണ് ഇവര്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് അനില്‍ ആന്റണിയെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി നിയമിച്ചത്. കെപിസിസി അധ്യക്ഷന്‍ ദില്ലിയില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. അതേസമയം രാഷ്ടീയ നിരീക്ഷകരും മറ്റും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഒരു കാലത്ത് മക്കള്‍ രാഷ്ട്രീയത്തെ എതിര്‍ത്ത് ആന്റണി സ്വന്തം മകന്റെ കാര്യത്തില്‍ നിലപാട് മാറ്റിയെന്നാണ് ആക്ഷേപം.

അതേസമയം ഡാറ്റാ അനിലറ്റിക് രംഗത്ത് പരിചയമുള്ള അനില്‍ ആന്റണിയും അഹമ്മദ് പട്ടേലിനറെ മകന്‍ ഫൈസല്‍ പട്ടേലും ചേര്‍ന്ന് തയ്യാറാക്കിയ കണക്കുകള്‍ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തുവെന്നും കേരളത്തിലും സമാനസേവനം പ്രയോജനപ്പെടുത്തുന്നതില്‍ എന്താണ് തെറ്റെന്നാണ് കെപിസിസി നേതൃത്വത്തിന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button