Latest NewsIndia

‘ഒരാളെങ്കിലും ജീവനോടെ ഉണ്ടെങ്കിലോ’ ? : ഖനിയില്‍ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരൂ: സര്‍ക്കാരുകളോട് സുപ്രീം കോടതി

ന്യൂഡല്‍ഹി : മേഘാലയില്‍ തൊഴിലാളികള്‍ ഖനിയില്‍ അകപ്പെട്ട സംഭവത്തില്‍ ഇവരെ രക്ഷിക്കാനുള്ള ശ്രമം ഉപേക്ഷിക്കരുതെന്ന് കേന്ദ്ര സംസ്ഥാന സര്‍്ക്കാരുകളോട് സുപ്രീം കോടതി. ‘രക്ഷാപ്രവര്‍ക്കനങ്ങള്‍ തുടരൂ. ആരെങ്കിലും ഒരാള്‍ ജീവനോടെ ഉണ്ടെങ്കിലോ? അത്ഭുതങ്ങള്‍ സംഭവിക്കാം’ എന്നുമാണ് തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ അടിയന്തര ഇടപെടല്‍ നടത്തണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെ സുപ്രിംകോടതി പറഞ്ഞത്.

അനധികൃത ഖനനം തടയാന്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ എടുത്തത് എന്നും ആരാണ് ഖനനം പുനരാരംഭിക്കാന്‍ അധികാരം നല്‍കിയത് എന്നും കോടതി ചോദിച്ചു. ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് ഈ കാര്യം നിര്‍ദ്ദേശിച്ചത്. കഴിഞ്ഞ ഡിസംബര്‍ 13 നാണ് ഖനിയില്‍ തൊഴിലാളികള്‍ അകപ്പെട്ടത്.

15 തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഇവരില്‍ ആരെയും പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതു വരെയായും സാധിച്ചിട്ടില്ല. എല്ലാവരും മരിച്ചിരിക്കാനാണ് സാധ്യതയെന്ന് മേഘാലയ സര്‍ക്കാരും ദുരന്ത നിവാരണ സേനയും അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍. ഖനിയിലെ ജലനിരപ്പാണ് രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങു തടിയാവുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button