Latest NewsInternational

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ പ്രായമായവര്‍ മുന്നില്‍

ന്യൂ​യോ​ര്‍​ക്ക്: വ്യാ​ജ​വാ​ര്‍​ത്ത​ക​ളും അ​വ സൃ​ഷ്ടി​ക്കു​ന്ന പൊ​ല്ലാ​പ്പു​ക​ളും നാം ​ദി​നം​പ്ര​തി കാ​ണു​ന്ന​താ​ണ്. പ്രാ​യ​മാ​യ​വ​രാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് പു​തി​യ പ​ഠ​ന റി​പ്പോ​ര്‍​ട്ട്. ഫേ​സ്ബു​ക്കി​ലെ വ്യാ​ജ​വാ​ര്‍​ത്ത​ക​ളെ സം​ബ​ന്ധി​ച്ച്‌ സ​യ​ന്‍​സ് അ​ഡ്വാ​ന്‍​സ​സ് പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​ന റി​പ്പോ​ര്‍​ട്ടി​ലാ​ണ് നി​രീ​ക്ഷ​ണം.

1750 അ​മേ​രി​ക്ക​ക്കാ​രു​ടെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ളാ​ണ് ഗ​വേ​ഷ​ക​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. യു​വാ​ക്ക​ളെ അ​പേ​ക്ഷി​ച്ച്‌ വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത പ്രാ​യ​മാ​യ​വ​ര്‍​ക്കി​ട​യി​ല്‍ നാ​ലി​ര​ട്ടി​യാ​ണ്. വ്യാ​ജ​വാ​ര്‍​ത്ത ഡൊ​മൈ​നു​ക​ളി​ല്‍ നി​ന്നു​ള്ള ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ യു​വാ​ക്ക​ളേ​ക്കാ​ള്‍ 65 വ​യ​സി​ലേ​റെ പ്രാ​യ​മു​ള്ള​വ​രാ​ണ് പ്ര​ച​രി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഗ​വേ​ഷ​ക​ര്‍ വി​ല​യി​രു​ത്തു​ന്നു.

വ്യാ​ജ​വാ​ര്‍​ത്താ ലി​ങ്കു​ക​ള്‍ പ​ങ്കു​വെ​ക്കു​ന്ന​ത് പ്രാ​യ​മാ​യ​വ​ര്‍​ക്കി​ട​യി​ല്‍ കു​റ​വാ​ണ്. പ്രാ​യ​മാ​യ​വ​രി​ല്‍ 8.5 ശ​ത​മാ​നം പേ​ര്‍ മാ​ത്ര​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു ലി​ങ്ക് എ​ങ്കി​ലും പ​ങ്കു​വെ​ച്ച​ത്. 21 വ്യാ​ജ​വാ​ര്‍​ത്താ ഡൊ​മൈ​നു​ക​ള്‍ ഗ​വേ​ഷ​ക​ര്‍ പ​ട്ടി​ക​പ്പെ​ടു​ത്തി​യി​രു​ന്നു. ട്രം​പ് അ​നു​കൂ​ല വാ​ര്‍​ത്ത​ക​ളാ​ണ് ഈ ​വെ​ബ്‌​സൈ​റ്റു​ക​ളി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ ആ​ളു​ക​ളും പ​ങ്കു​വച്ച​തെ​ന്നും പ​ഠ​ന റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ഡി​ജി​റ്റ​ല്‍ വി​ദ്യാ​ഭ്യാ​സ​മി​ല്ലാ​യ്മ മൂ​ലം പ്രാ​യ​മാ​യ​വ​ര്‍​ക്ക് വാ​ര്‍​ത്ത​ക​ളു​ടെ വി​ശ്വാ​സ്യ​ത ക​ണ്ടെ​ത്താ​നാ​കാ​തെ പോ​കു​ക​യാ​ണ് ഗ​വേ​ഷ​ക​ര്‍ നി​രീ​ക്ഷി​ക്കു​ന്നു. ക​ണ്ണു​മ​ട​ച്ച്‌ ഓ​ണ്‍​ലൈ​ന്‍ ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ അ​വ​ര്‍ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​ന്നു. അ​തേ​സ​മ​യം, ഓ​ര്‍​മ്മ​ക്കു​റ​വും ഇ​തി​നൊ​രു കാ​ര​ണ​മാ​ണെ​ന്ന് ഗ​വേ​ഷ​ക​ര്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button