പ്രഭാത ഭക്ഷണം വ്യത്യസ്തമാക്കാന്‍ വെര്‍മിസെല്ലി റായ്ത്ത. തയ്യാറാക്കാന്‍ വളരെ എളുപ്പമാണെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. മാത്രമല്ല കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാകുകയും ചെയ്യും.
ആവശ്യമായ സ്ഥലങ്ങൾ
വറുത്ത വെര്‍മിസെല്ലി (സേമിയ) – ഒരു കപ്പ്
സവാള നുറുക്കിയത് – രണ്ട് ടേബിള്‍സ്പൂണ്‍
കക്കിരി നുറുക്കിയത് – രണ്ട് ടേബിള്‍സ്പൂണ്‍
തക്കാളി നുറുക്കിയത് – രണ്ട് ടേബിള്‍സ്പൂണ്‍
പച്ചമുളക് നുറുക്കിയത് – ഒരു ടീസ്പൂണ്‍
മല്ലിയില നുറുക്കിയത് – രണ്ട് ടീസ്പൂണ്‍
മാതളനാരങ്ങ രണ്ട് – രണ്ട് ടീസ്പൂണ്‍
ജീരകം പൊടിച്ചത് – കാല്‍ ടീസ്പൂണ്‍
തൈര് – രണ്ട് കപ്പ്
ഇന്തുപ്പ് -അര ടീസ്പൂണ്‍
ചാട്ട് മസാല – അര ടീസ്പൂണ്‍
ചെറുനാരങ്ങാനീര് -ഒരു ടീസ്പൂണ്‍
പാപ്രിക്ക – അര ടീസ്പൂണ്‍
താളിക്കാന്‍
എണ്ണ – രണ്ട് ടേബിള്‍സ്പൂണ്‍
കടുക് – അര ടീസ്പൂണ്‍
കറിവേപ്പില – പത്ത്
പാചകം ചെയ്യുന്ന രീതി
തൈര് നന്നായി അടിച്ച് മാറ്റിവെയ്ക്കുക. അതിലേക്ക് വേവിച്ച വെര്‍മിസെല്ലി, സവാള, പച്ചമുളക്, കക്കിരി, തക്കാളി, മല്ലിയില, മാതളനാരങ്ങ, ജീരകം, പാപ്രിക്ക, ഇന്തുപ്പ്, ചാട്ട് മസാല, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കുക. ചൂടായ എണ്ണയില്‍ കടുകും കറിവേപ്പിലയും ചേര്‍ത്ത് കടുക് പൊട്ടുമ്പോള്‍ അടുപ്പില്‍ നിന്നിറക്കാം. ഇത് റായ്ത്തയില്‍ ഒഴിച്ച് തണുപ്പിച്ച് ഉപയോഗിക്കാം.
Post Your Comments