തിരുവനന്തപുരം: വസന്തോത്സവത്തിന് ഇന്ന് അനന്തപുരിയില്‍ തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകീട്ട് അഞ്ചിന് വസന്തോത്സവം ഉദ്ഘാടനം ചെയ്യും. ഈ മാസം 20 വരെയാണ് ടൂറിസം വകുപ്പിന്റെ വസന്തകാല മഹാമേള നടക്കുന്നത്.വസന്തോത്സവത്തിന് തിരിതെളിയുന്നത് കനകകുന്നിലാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള സിംപീഡിയം ചെടികളുടെ ശേഖരം, ജവഹര്‍ലാല്‍ നെഹ്റു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഒരുക്കുന്ന വനക്കാഴ്ചകള്‍, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തയാറാക്കുന്ന ജലസസ്യങ്ങള്‍, ടെറേറിയം എന്നിവ ഇത്തവണത്തെ വസന്തോത്സവത്തിന്റെ വര്‍ണക്കാഴ്ചകളാകും.
സെക്രട്ടേറിയറ്റ്, മ്യൂസിയം – മൃഗശാല, കാര്‍ഷിക കോളജ്, ജവഹര്‍ലാല്‍ നെഹ്റു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, വിക്രം സാരാഭായ് സ്പേസ് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളും നഴ്സറികളും വ്യക്തികളും വസന്തോത്സവത്തില്‍ സ്റ്റാളുകള്‍ ഒരുക്കും. പാസ് മുഖാന്തരമാണ് മേളയിലെക്ക് പ്രവേശനം. അഞ്ചു മുതല്‍ 12 വയസ് വരെയുള്ളവര്‍ക്ക് 20 രൂപയും 12നു മേല്‍ പ്രായമുള്ളവര്‍ക്ക് 50 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്. മുന്‍വര്‍ഷങ്ങളില്‍ വസന്തോത്സവത്തെ ജനങ്ങള്‍ രണ്ടുകയ്യും നീട്ടി സ്വീകരിച്ചിരുന്നു, അതു തന്നെയാണ് ഈ വര്‍ഷവും വസന്തോത്സവം ഒരുക്കാനുള്ള പ്രചോദനമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments