ന്യൂഡല്‍ഹി : ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങളെ പറ്റി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. ആസ്ഥാനമായ നിര്‍വാചന്‍ സദനില്‍ വെച്ച് ഇന്നും നാളെയുമായി രണ്ടു ദിവസങ്ങളിലായാണ് യോഗം.
എല്ലാ സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ജനപ്രാതിനിധ്യനിയമത്തിലെ ചട്ടങ്ങളില്‍ മാറ്റം, എത്ര ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തണമെന്നിവയാണ് പ്രധാന ചര്‍ച്ചാ വിഷയം. 2014ല്‍ 9 ഘട്ടമായാണ് പൊതുതിരഞ്ഞെടുപ്പ് നടന്നത്. സമാനമായ രീതിയില്‍ ഇത്തവണയും തിരഞ്ഞെടുപ്പ് നടത്തണമോയെന്ന് കാര്യത്തിലും തീരുമാനം എടുക്കും.
തിരഞ്ഞെടുപ്പ് ചട്ടത്തിലെ മാറ്റങ്ങള്‍ സംബന്ധിച്ച് ഡപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ ഉമേഷ് സിന്‍ഹയുടെ നേതൃത്വത്തിലുള്ള 14 അംഗ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചിരുന്നു.ആദ്യ ഘട്ട വോട്ടെടുപ്പിന് 72 മണിക്കൂറിന് മുമ്പ് രാഷ്ട്രിയ പാര്‍ടികള്‍ പ്രകടന പത്രിക പുറത്തിറക്കണമെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം.
Post Your Comments