തിരുവനന്തപുരം : ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേരള നിയമസഭയും സാക്ഷരത മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഭരണഘടന സംരക്ഷണസന്ദേശയാത്ര ജനുവരി 14 ന് ആരംഭിക്കുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷണന്‍ അറിയിച്ചു.
ജനുവരി 14 ന് കാസര്‍കോട് മഞ്ചേശ്വരത്ത് നിന്നും ആരംഭിക്കുന്ന യാത്ര 54 കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കും. കേന്ദ്രങ്ങള്‍ക്ക് നവോത്ഥാന നായകന്‍മാരുടെയും സ്വാതന്ത്ര സമര സേനാനികളുടെയും പേരുകളാണ് നല്‍കിയിരിക്കുന്നത്. ജനുവരി 24 ന് തിരുവനന്തപുരം വെങ്ങാനൂരില്‍ യാത്ര സമാപിക്കും.
Post Your Comments