![](/wp-content/uploads/2019/01/murray-234a-0.jpg)
ലണ്ടന്‍ : ബ്രിട്ടന്റെ പ്രശസ്ത ടെന്നീസ് താരം ആന്‍ഡി മറെ വിരമിക്കാനൊരുങ്ങുന്നു. പരിക്കിനെ തുടര്‍ന്നുള്ള വേദന അസഹ്യമായതിനെ തുടര്‍ന്നാണ് മറെ വിരമിക്കാനുള്ള തീരുമാനം എടുത്തത്. ഇടുപ്പിനേറ്റ പരുക്കിനെത്തുടര്‍ന്ന് ഏറെനാളായി ടെന്നിസില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു താരം.
അടുത്ത ആഴ്ച ആരംഭിക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണ്‍ കരിയറിലെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്ന് മറെ പറഞ്ഞു. പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു മെല്‍ബണില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. 2016ല്‍ രണ്ടാം വിമ്പിള്‍ഡന്‍ കിരീടവും രണ്ടാം ഒളിംപിക്സ് സ്വര്‍ണവും സ്വന്തമാക്കിയ വര്‍ഷം മറയെ സര് പദവി നല്കി ബ്രിട്ടന് ആദരിച്ചിരുന്നു.
Post Your Comments