മലയാളത്തിന്‍റെ സ്വന്തം ഗാനഗന്ധര്‍വ്വന്‍ എഴുപത്തിയൊൻപതിന്റെ നിറവിൽ. കെജെ യേശുദാസ് എന്ന കാട്ടാശേരി ജോസഫ് യേശുദാസ് മലയാളിയുടെ മായാത്ത ശീലമായി മാറിയത് വളരെ വേഗത്തലായിരുന്നു. 79-ാം വയസ്സിലും അദ്ദേഹത്തിന്‍റെ ശബ്ദ ഗാംഭീര്യം ദൃഢമായി നിൽക്കുകയാണ്. വാസ്തവത്തിൽ കേരളത്തിന്റെ ലഭിച്ച സൗഭാഗ്യങ്ങളിൽ ഒന്നാണ് യേശുദാസ് എന്ന പ്രതിഭ.
1961ല്‍ കാല്പാടുകള്‍ എന്ന ചിത്രത്തിലൂടെ ശ്രീനാരായണഗുരുദേവന്‍റെ ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും എന്നാരംഭിക്കുന്ന നാലുവരി ശ്ലോകം പാടിക്കൊണ്ടാണ് ചലചിത്ര പിന്നണിഗാനരംഗത്ത് അദ്ദേഹം ഹരിശ്രീ കുറിച്ചത്. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടേയില്ല.
പ്രശസ്ത സംഗീത സംവിധായകരായ ദേവരാജന്‍ മാഷ്, ദക്ഷിണാമൂര്‍ത്തിസ്വാമി, രാഘവൻ മാഷ്, അര്‍ജ്ജുനൻ മാഷ് എന്നിവരുടെ സംഗീതവും വയലാര്‍ ,ഒഎന്‍വി. ശ്രീകുമാരന്‍ തമ്പി എന്നിങ്ങനെയുള്ള ഗാനരചയിതാക്കളുടെ ഗാനങ്ങളും ഗാനഗന്ധര്‍വ്വനെ വാര്‍ത്തെടുത്തു എന്നു തന്നെ പറയാം. തുടര്‍ന്ന് രാജ്യത്തെ ഏകദേശം എല്ലാ ഭാഷകളിലും യേശുദാസ് തന്‍റെ സാന്നിധ്യം ഊട്ടിയുറപ്പിച്ചു. സംഗീതത്തോടുള്ള ആത്മസമര്‍പ്പണവും, കഠിനാധ്വാനവും മൂലം അദ്ദേഹം മലയാളികളുടെ ഗന്ധര്‍വ്വഗായകനായി മാറുകയായിരുന്നു.
Post Your Comments