ന്യൂഡല്‍ഹി: അയോധ്യ കേസ് വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് യു.യു ലളിത് പിന്മാറി. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ജനുവരി 29 ലേയ്ക്ക് മാറ്റി. സുന്നി വഖഫ് ബോര്‍ഡിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് ജസ്റ്റിസിന്റെ പിന്മാറ്റം. അതേസമയം വാദം കേള്‍ക്കലിന്റെ തീയതിയടക്കം ഇന്ന് തീരുമാനിക്കാന്‍ ഇരിക്കയാണ് വഖഫ് ബോര്‍ഡിന്റെ ആക്ഷേപം ഉണ്ടായത്.
അഭിഭാഷകനായിരിക്കെ അയോധ്യയിലെ ബാര്‍ബറി മസ്ജിത് തകര്‍ത്ത ക്രിമിനല്‍ കേസില്‍ യു.യു ലളിത് ഒരു വിഭാഗത്തിനു വേണ്ടി വാദിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അതേസമയം അയോധ്യ കേസ് പരിഗണിക്കുന്ന ഭരണഘടനാബഞ്ച് പുനഃസംഘടിപ്പിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തീരുമാനിച്ചു.
കേസ് പരിഗണിച്ച ഉടന്‍ വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന്‍ വാദം തുടങ്ങാന്‍ തയ്യാറാണെന്ന അറിയിച്ചു. എന്നാല്‍ ഇന്ന് വാദം കേള്‍ക്കുന്നില്ലെന്നുള്ളത് നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണെന്നും വാദം കേള്‍ക്കല്‍ തുടങ്ങുന്നതിന്റെ തീയതി തീരുമാനിക്കുക മാത്രമേ ചെയ്യൂ എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. തുടര്‍ന്നാണ് ജസ്റ്റിസ് ലളിതിനെതിരെ ആരോപണം ഉയര്‍ന്നത്.
അയോധ്യ കേസില്‍ വാദം കേള്‍ക്കുന്നതിനായി ചീഫ് ജസ്റ്റിസ് രൂപൂകരിച്ച അഞ്ചംഗ ബഞ്ചില്‍ നിന്നാണ് ലളിത് ഇപ്പോള്‍ പിന്മാറിയിരിക്കുന്നത്.
യു യു ലളിത് പിന്മാറിയ സാഹചര്യത്തില്‍ ഇനി ചീഫ് ജസ്റ്റിസാകാന്‍ സാധ്യതയുള്ള ഒരു ജഡ്ജിയെക്കൂടി ചേര്‍ത്ത് ബഞ്ച് പുനഃസംഘടിപ്പിക്കും.
ബാബ്‌റി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട കേസില്‍ യു.പി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗിന് വേണ്ടിയാണ് ലളിത് ഹാജരായിട്ടുള്ളത്.
Post Your Comments