
ന്യൂഡൽഹി: ദേശീയ പണിമുടക്കിന് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ട്രെയിൻ തടഞ്ഞവരെ കാത്തിരിക്കുന്നത് വമ്പൻ പണി.രണ്ടായിരത്തോളം ആളുകൾക്കെതിരെ ഇതിനോടകം തന്നെ റെയിൽവേ സുരക്ഷാ സേന കേസെടുത്തു കഴിഞ്ഞു. ട്രെയിൻ തടഞ്ഞതുമൂലം റെയിൽവേയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടായത്. ഇത് പ്രതിഷേധക്കാരിൽ നിന്ന് പിഴയായി ഈടാക്കുന്ന കാര്യവും റെയിൽവേയുടെ പരിഗണനയിലുണ്ട്. ട്രെയിന്‍ വൈകിയതിന് മിനിറ്റിന് 400 രൂപ വീതം പിഴ ചുമത്താനാണ് തീരുമാനം.
ടിക്കറ്റ് ഇനത്തിലെ നഷ്ടം, നിർത്തിയിട്ട സമയത്ത് അധികമായി ഉപയോഗിക്കേണ്ടിവന്ന വൈദ്യുതി, ഡീസൽ നഷ്ടം തുടങ്ങിയവ പരിഗണിച്ചാണ് പിഴ ഈടാക്കുന്നത്. സിപിഎം നേതാവും മുൻ എംഎൽഎയുമായ വി ശിവൻകുട്ടി, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അടക്കമുള്ളവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ട്രെയിന്‍ തടയുന്നതിന്റെ ചിത്രങ്ങളും വീഡിയോയും കോടതിയില്‍ ഹാജരാക്കാനായി ആര്‍പിഎഫ് ശേഖരിച്ചിട്ടുണ്ട്.
പത്ര – ദൃശ്യമാദ്ധ്യമങ്ങളിൽ വന്ന ചിത്രങ്ങളും വീഡിയോകളും വാർത്തകളും കേസിൽ തെളിവായി ഹാജരാക്കാനാണ് ആർപിഎഫ് തീരുമാനം. ഇതിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തിയതിന് 174-ാം വകുപ്പ് പ്രകാരം ശിക്ഷിക്കപ്പെട്ടാൽ ഇവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ല. മാത്രമല്ല ഒന്നിലേറെ വകുപ്പുകളുള്ളതിനാൽ ശിക്ഷാ കാലയളവ് മൂന്നര വർഷം വരെ നീളാം.
Post Your Comments