എഞ്ചിന്‍ ഹെഡിലെ നിര്‍മ്മാണപ്പിഴവിനെ തുടർന്നു ടാറ്റ തങ്ങളുടെ ഏറ്റവും ഉയർന്ന മോഡലായ ഹെക്‌സയെ തിരിച്ച് വിളിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ടീം ബിച്ച്പിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. 2018 മെയ്, ജൂലൈ കാലയളവില്‍ വിപണിയിൽ എത്തിയ ഹെക്‌സ എസ്‌യുവികളിലാണ് തകരാര്‍ കണ്ടെത്തിയതെന്നാണ് സൂചന.
തിരിച്ചുവിളിക്കല്‍ സംബന്ധിച്ച് ഡീലര്‍ഷിപ്പുകള്‍ക്ക് ടാറ്റ അറിയിപ്പ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ എങ്കിലും കമ്പനി ഇക്കാര്യത്തില്‍ ഔദ്യോഗികമായ പ്രതികരണങ്ങൾ ഒന്നും നൽകിയിട്ടില്ല. 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിൻ രണ്ടു വകഭേദങ്ങളിലായാണ് ഹെക്‌സ വിപണിയിൽ എത്തിച്ചിരിക്കുന്നത്.
Post Your Comments