തായ്പേയ് : ചൈനയുടെ നിരന്തര ഭീഷണികള്‍ക്കൊടുവില്‍ നിലനില്‍പ്പിനായി നേര്‍ക്ക് നേര് ഉള്ള പോരാട്ടത്തിനൊരുങ്ങി അയല്‍ രാജ്യമായ തായ്വാന്. ഭീഷണിയെ പ്രതിരോധിക്കാന്‍ രാജ്യത്തെ യുവാക്കള്‍ക്ക് സൈനിക പരിശീലന പദ്ധതി നല്കാന് ഒരുങ്ങുകയാണ് ഈ രാജ്യം.
തായ്വാന് തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണെന്ന് അടുത്തിടെ ചൈനീസ് പ്രസിഡണ്ട് ഷീ ചിന്‍പിങ് പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തായ്വാന് ഭരണകൂടത്തിന്റെ നടപടി. സൈനിക മേധാവി യേ കു ഹോയുടെ നേതൃത്വത്തിലാണ് പരിശീലന പദ്ധതി. ചൈനയോട് എതിരിടാന്‍ ഇപ്പോഴുള്ള സൈനിക ശക്തി കൊണ്ട് കഴിയില്ലെന്ന വിലയിരുത്തലിലാണ് സര്‍ക്കാരിന്റെ നടപടി.
ആധുനിക യുദ്ധ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള പരിശീലനങ്ങളും പദ്ധതിയുടെ ഭാഗമായി നടത്തുന്നുണ്ട്. 1949 ലാണ് ചൈനീസ് അധിനിവേശത്തില്‍ നിന്നും തായ്വാന് സ്വതന്ത്ര രാജ്യമായി മാറിയത്. എന്നാല്‍ വീണ്ടും ചൈനീസ് ഭരണകൂടം തായ്വാന്റെ മണ്ണില്‍ കാലു വെക്കാന്‍ തെയ്യാറെടുക്കന്നതായി ചില സൂചനകള്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് തായ്വാന്റെ നടപടി.
Post Your Comments