ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ വയോധികനെ ക്രൂരമായി മർദ്ദിച്ച് സിപിഎം പ്രവർത്തകർ. സാമൂഹിക മാധ്യമങ്ങളിൽ സുപരിചിതനായ കണ്ണൂർ പയ്യന്നൂർ സ്വദേശി രാഘവൻ മണിയറയെ ആണ് ഒരു കൂട്ടം സിപിഎം പ്രവർത്തകർ ആക്രമിച്ചത്. ചീമേനിയിലെ മണിയറ രാഘവനെയാണ് ഉച്ചയോടെ പള്ളിപ്പാറ ഐ.എച്ച്.ആർ.ഡി കോളേജിന് സമീപം വെച്ച് കാറിലെത്തിയ ഒരു സംഘം അതിക്രൂരമായി മർദ്ദിച്ചത്.തലയിലും മുഖത്തും കല്ലുകളും വടിയും കൊണ്ട് ഇടിച്ച ശേഷം വന്ന വന്നവർ രക്ഷപ്പെടുകയായിരുന്നു.
അവധൂതാ ശ്രമം മഠാധിപതി സാധു വിനോദിന്റെ സഹോദരീ ഭർത്താവാണ്. നവ മാദ്ധ്യമങ്ങളിലെ ഇദ്ദേഹത്തിന്റെ ശക്തമായ പ്രതികരണങ്ങൾക്കെതിരെ നിരവധി തവണ സി.പി.എം പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഭീഷണി ഉണ്ടായിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ രാഘവനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.’ആശയത്തെ ആശയം കൊണ്ട് നേരിടാകാതെ, ചോദ്യങ്ങൾക്കുത്തരമില്ലാതെ വരുമ്പോഴാണ് എതിരാളികൾ അക്രമാസക്തരും, ആ ഭാസന്മാരുമാകുന്നത്.’ എന്ന് രാഘവൻ മണിയറ തന്നെ പ്രതികരിക്കുകയും ചെയ്തു.
Post Your Comments