ന്യൂഡല്‍ഹി: പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 2 ദിവസത്തെ പൊതുപണിമുടക്ക് ഇന്നലെ അര്‍ദ്ധ രാത്രിയോടെ അവസാനിച്ചു. എന്നാല്‍ പണിമുടക്ക് മഹാനഗരങ്ങളെ കാര്യമായി ബാധിച്ചില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. കേരളവും ബംഗാളും ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ അക്രമ സംഭവങ്ങളുണ്ടായില്ല എന്നാണ് റിപ്പോര്‍ട്ട്.
മുംബൈയില്‍ ജനജീവിതത്തെയോ പൊതുഗതാഗത സംവിധാനങ്ങളെയോ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. ദീര്‍ഘദൂര, ലോക്കല്‍ ട്രെയിനുകളും മുംബൈ മെട്രോ സര്‍വീസും ഓണ്‍ലൈന്‍ ഉള്‍പ്പെടെ ടാക്‌സികളും പതിവുപോലെ സര്‍വീസ് നടത്തി. അതേസമയം, ബാങ്കുകളുടെ പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെട്ടു. കൂടാതെ ശമ്പള വര്‍ധന ആവശ്യപ്പെട്ട് മുംബൈ കോര്‍പറേഷനു കീഴിലെ ‘ബെസ്റ്റ്’ ബസ് ജീവനക്കാര്‍ നടത്തിയ പണിമുടക്ക് ജനജീവിതത്തെ ബാധിച്ചെങ്കിലും ഇത് ദേശീയ പണിമുടക്കിന്റെ ഭാഗമായിരുന്നില്ല.
Post Your Comments