കൊച്ചി : ഐഎസ്ആര്‍ഒ ചാരക്കേസില്‍ വേട്ടയാടിയതിന് നഷ്ടപരിഹാരം ലഭിക്കണമെന്ന ഫൗസിയ ഹസന്റെ ആവശ്യത്തെ പിന്തുണച്ച് നമ്പി നാരായണന്‍. ചാരക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാലം ജയില്‍വാസം അനുഭവിച്ചത് ഫൗസിയ ഹസനാണ്. കേരള സര്‍ക്കാരിന് അവരെ സഹായിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും നമ്പി നാരായണന്‍ പറഞ്ഞു.
താന്‍ ഇക്കാര്യം നേരത്തെ ഉന്നയിച്ചതാണെന്നും അദ്ദേഹം പറയുന്നു. ഇന്നലെയാണ് ചാരക്കേസില്‍ അന്യായമായി പീഡിപ്പിക്കപ്പെട്ട തനിക്ക് നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി ഫൗസിയ ഹസന്‍ രംഗത്ത് വന്നത്. പതിനാലു വയസ്സുകാരിയായ മകളെ മുന്നില്‍ കൊണ്ടുവന്നു മാനഭംഗപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതോടെയാണു ചോദ്യംചെയ്യലില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞ പലതും സമ്മതിക്കേണ്ടി വന്നതെന്നും ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണനു ലഭിച്ച അതേ നീതി തനിക്കു കിട്ടണമെന്ന് ഫൗസിയ ഹസന്‍ വ്യക്തമാക്കിയിരുന്നു.
ഇതിനായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഫൗസിയ.
Post Your Comments