![](/wp-content/uploads/2018/12/harthal-1.jpg)
തിരുവനന്തപുരം: ഹര്‍ത്താലുകളും പണിമുടക്കുകളും പരമാവധി ഒരു മണിക്കൂറായി ചുരുക്കണമെന്ന് കേരളാ ഗവണ്‍മെന്റ് കോണ്‍ട്രാക്റ്റേഴ്സ് അസോസിയേഷന്‍. മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും ട്രേഡ് യൂണിയനുകള്‍ക്കും ഇത് സംബന്ധിച്ച് കത്ത് നല്‍കുമെന്ന് സംഘടന ഭാരവാഹികള്‍ അറിയിച്ചു. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകളും പണിമുടക്കുകളും നിര്‍മ്മാണ മേഖലയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഇത് തുടര്‍ന്നാല്‍ ഈ മേഖല വലിയ പ്രതിസന്ധിയിലേക്ക് പോകുമെന്നും കോണ്‍ട്രാക്റ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. ഈ മാസം 16ന് തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. യന്ത്രങ്ങളുടെ വാടക, സ്ഥിരം തൊഴിലാളികളുടെ വേതനം എന്നീ നഷ്ടങ്ങള്‍ക്ക് പുറമെ, പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി ലഭിക്കുന്നതിന് പിഴയും അടക്കേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഹര്‍ത്താലുകളുടെയും പണിമുടക്കിന്റെയും സമയം ഒരു മണിക്കൂറായി നിജപ്പെടുത്തണമെന്ന ആവശ്യം ഇവര്‍ മുന്നോട്ടു വെയ്ക്കുന്നത്.
Post Your Comments