KeralaLatest News

കോഴിക്കോട് മിഠായിതെരുവില്‍ അക്രമം നടത്തിയവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു

കോഴിക്കോട്: കോഴിക്കോട് മിഠായിതെരുവില്‍ അക്രമം നടത്തിയവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടത്തിയ ഹര്‍ത്താലിനിടയിലായിരുന്നു സമരാനുകൂലികൾ മിഠായിതെരുവില്‍ അക്രമം അഴിച്ചുവിട്ടത്. അക്രമങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന ഇവരെപ്പറ്റി വിവരങ്ങള്‍ ലഭിച്ചാല്‍ അറിയിക്കണം എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പുറത്തുനിട്ടത്. മാധ്യമങ്ങളുടെ ക്യാമറകളിലും മറ്റും പതിഞ്ഞവര്‍ക്കാണ് കുടുക്കു വീഴുന്നത്. കോഴിക്കോട് സിറ്റി പോലീസിന്റേതാണ് നടപടി.

ഹര്‍ത്താല്‍ ദിവസം വലിയരീതിയിലുള്ള അക്രമമാണ് മിഠായി തെരുവില്‍ അരങ്ങേറിയത്. കടകള്‍ തുറന്ന വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും നേരെ ആക്രമണം അഴിച്ചുവിടുകയും വിദ്വേഷ മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. നൂറോളം പേരാണ് കേസില്‍ പ്രതികളായിട്ടുള്ളത്. മതസ്പര്‍ധ വളര്‍ത്തുക, കലാപ ആഹ്വാനം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് മറ്റു വകുപ്പുകള്‍ക്കൊപ്പം ഇവര്‍ക്കെതിരെ ചേര്‍ത്തിരിക്കുന്നത്. കടകളിലെ സിസിടിവികളില്‍ നിന്നും മറ്റും കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിച്ച്‌ വരികയാണ്. യുവമോര്‍ച്ച സംസ്ഥാന നേതാക്കളടക്കം നിരവധി പേര്‍ അറസ്റ്റിലാകുമെന്നാണ് പൊലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button