KeralaLatest News

അയ്യപ്പന്റെ തിരുവാഭരണം ഇനി മുതല്‍ സി. ഐ. ടി. യു ചുമട്ടുതൊഴിലാളികള്‍ എടുക്കും- കെ .സുരേന്ദ്രന്‍

കോഴിക്കോട് : മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ശബരിമലയിലെ യുവതി പ്രവേശനവമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളാണ് പൊലീസ് മകരവിളക്ക് ദിവസം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പൊലീസുകാര്‍ക്ക് പുറമെ പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്കെ തിരുവാഭരണ ഘോഷയെ അനുഗമിക്കാവു എന്നാണ് പൊലീസ് നിര്‍ദ്ദേശം. ഇതിനെതിരെയാണ് സുരേന്ദ്രന്‍ രംഗത്ത് വന്നിരിക്കുന്നത്. അയ്യപന്റെ തിരുവാഭരണം ഇനി മുതല്‍ സി. ഐ. ടി. യു ചുമട്ടുതൊഴിലാളികള്‍ എടുക്കുമെന്നായിരുന്നു ഇതിനെതിരായ സുരേന്ദ്രന്റെ വാക്കുകള്‍.

അയ്യപ്പന്റെ കുടുംബാംഗങ്ങളും ഗുരുസ്വാമിയും വേണ്ടാ എന്ന് പൊലീസിന്റെ ഉത്തരവ്. ഭക്തജനങ്ങള്‍ കൂടെ വരേണ്ടാ പോലും. ശരണം വിളിക്കാനും വിലക്കുണ്ടത്രേ എന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു.

കെ.സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അയ്യപന്റെ തിരുവാഭരണം ഇനി മുതൽ സി. ഐ. ടി. യു ചുമട്ടുതൊഴിലാളികൾ എടുക്കും. അയ്യപ്പന്റെ കുടുംബാംഗങ്ങളും ഗുരുസ്വാമിയും വേണ്ടാ എന്ന് പൊലീസിന്റെ ഉത്തരവ്. ഭക്തജനങ്ങൾ കൂടെ വരേണ്ടാ പോലും. ശരണം വിളിക്കാനും വിലക്കുണ്ടത്രേ. പോലീസ് കൊടുക്കുന്ന തിരിച്ചറിയൽ കാർഡുള്ളവർക്ക് മാത്രമേ തിരുവാഭരണത്തെ അനുഗമിക്കാൻ അനുമതിയുള്ളൂ പോലും. പത്തനംതിട്ട എസ്. പി. നാരായണന്റേതാണ് ഇണ്ടാസ്. ഡി. ജി. പി യുടെ നിർദ്ദേശാനുസരണമാണ് ഉത്തരവ്. മഞ്ജു ജോസഫിനും രഹ്നാ ഫാത്തിമയ്ക്കും മേരി സ്വീറ്റിക്കും ശബരിമല കളങ്കപ്പെടുത്താന്‍ പൊലീസ് അകമ്പടി. ഇത് അംഗീകരിച്ചുകൊടുക്കാൻ ഏതായാലും അയ്യപ്പഭക്തർ തയ്യാറാവില്ല. സുപ്രീംകോടതി ഉത്തരവിൽ ഇതും പറഞ്ഞിട്ടുണ്ടോ? നാരായണ ! നാരായണ!

https://www.facebook.com/KSurendranOfficial/posts/2072801942804431?__xts__%5B0%5D=68.ARAPrBPlcwu1AGguNpsVGeuldtL6AE77NZd2SziKVebeL3p-ufqBRnaLxnxr3flFs9hQccjFC1Mv3sU3ytLRZalgyTHoXB47-IPgq1KXgQiLlJdQNpnhnpSEiTI6kz6OKLuT79wcVPL3BIZLFiO6bquEAWRz8NwkQkKJzQ5Gh8vVEuj35KkXqv4NKG1dw4V3zAcVW_exea6Q8UYPOfAr3N_Vmh-S5CzNxXw-Xjbt55i9nybKtAIHKNrZlvbDESSseF7uf0efKtlwxtUbPAV26Y7url-Fm40Vs46PKRqX2S4RJxAZ_8Hzr_wQVbt_61gx-uxgAb3YrEtv3xvqmlkc2wMIN983ANk8ITdTWJBeb9leg2UdOLKy1OJv&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button