അല്‍ഐന്‍ : മൃഗശാലയില്‍ കടുവയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. അത്ഭുതകരമായാണ് ഇവരുടെ ജീവന്‍ തിരിച്ച് കിട്ടിയത്. യുഎഇയിലെ അല്‍ഐനിലാണ് തുറന്ന കൂട്ടില്‍ നിന്നും പുറത്തിറങ്ങിയ കടുവ മൃഗശാലയിലെ ജീവനക്കാരെ ആക്രമിച്ചത്. ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് വഴി വെച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
കടുവയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരും ഏഷ്യന്‍ സ്വദേശികളാണ്.അലക്ഷ്യമായി കൂട് തുറന്നതാണ് അപകട കാരണം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അല്‍ ഐന്‍ മൃഗശാല ഡയറക്ടര്‍ അറിയിച്ചു.
Post Your Comments