മുംബൈ: മികച്ച നേട്ടത്തോടെ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 231.98 പോയന്റ് നേട്ടത്തില്‍ 36212.91ലും നിഫ്റ്റി 53 പോയന്റ് ഉയര്‍ന്ന് 10,855.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആക്സിസ് ബാങ്ക്, ഐടിസി, ടാറ്റ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എച്ച്.യു.എല്‍, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.
യെസ് ബാങ്ക്, ടാറ്റാ സ്റ്റീല്‍ ഹീറോ മോട്ടോ കോര്‍പ്പ്, ഒഎന്‍ജിസി, ബജാജ് ഫിനാന്‍സ്, എന്‍.ടി.പി.സി, എച്ച്.സി.എല്‍ ടെക്, ടി.സി.എസ്തുടങ്ങിയ ഓഹരികള്‍ നഷ്ടമുണ്ടാക്കി.
ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര നിക്ഷേപകര്‍ക്ക് പ്രചോദനമായത്. ബാങ്ക്, വാഹനം, ഉപഭോഗം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ലോഹം, ഊര്‍ജം എന്നീ വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടമുണ്ടാക്കി. ബിഎസ്ഇയിലെ 1155 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1442 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഓഹരി വിപണിയുടെ ഹ്രസ്വകാല ഗതിനിര്‍ണയത്തെ ഗണ്യമായി സ്വാധീനിക്കുന്നവയായിരിക്കും ഈ ആഴ്ച പുറത്തുവരുന്ന കണക്കുകളും തീരുമാനങ്ങളുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍
Post Your Comments