തിരുവനന്തപുരം: ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിനം തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലെ എസ്ബിഐ ബാങ്ക് ആക്രമിച്ച സംഭവത്തില്‍ തിരിച്ചറിഞ്ഞവര്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന പതിനഞ്ച് പേര്‍ക്കെതിരെ . പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍
സെക്രട്ടേറിയറ്റിന് സമീപത്തെ ബ്രാഞ്ചിലായിരുന്നു സമരക്കാരുടെ അക്രമം. മാനേജറുടെ മുറിയിലെ കമ്ബ്യൂട്ടറും ഫോണും ചില്ലുകളും അടിച്ചുതകര്‍ത്തു.
ജി എസ് ടി വകുപ്പിലെ ഉദ്യോഗസ്ഥരാണ് ബാങ്കില്‍ ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞതായും എസ്ബിഐ ബ്രാഞ്ചിലെ ജീവനക്കാരനും എട്ടംഗ സംഘത്തില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍.
Post Your Comments