Latest NewsUAE

ഈ വര്‍ഷം യുഎഇയില്‍ സ്വദേശിവത്കരണം ഇരട്ടിയാക്കുമെന്ന് ദുബായ് ഭരണാധികാരി

അബുദാബി : 2019 വര്‍ഷത്തില്‍ യുഎഇയില്‍ സ്വദേശിവത്കരണം ഇരട്ടിയാക്കുമെന്ന പ്രസ്താവനയുമായി ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡണ്ടുമായ ഷൈക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മുക്തം. 2018 ല്‍ സ്വദേശിവത്കരണം 200 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.

2019 ല്‍ പിന്നെയും ഇരട്ടിയാക്കേണ്ടതുണ്ടെന്നും ഭരണാധികാരി ട്വീറ്റ് ചെയ്തു. പുതുവര്‍ഷത്തിലെ പദ്ധതികള്‍ ആസുത്രണം ചെയ്യാനും കഴിഞ്ഞ വര്‍ഷത്തെ പദ്ധതികളുടെ നടത്തിപ്പ് പുരോഗതി അവലോകനം നടത്താനുമായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ഈ കാര്യം ട്വീറ്റ് ചെയ്തത്.

സാമ്പത്തിക പിന്നോക്കവസ്ഥ നേരിടുന്നവര്‍ക്കുള്ള സഹായങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന പദ്ധതികളായിരിക്കും കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവു പിന്‍തുടരുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button