Latest NewsKerala

എതിര്‍ക്കുന്നവരെയെല്ലാം സംഘിയാക്കുന്നു;എങ്കില്‍ പ്രധാനമന്ത്രിയെ മെട്രോ ഉദ്ഘാടനത്തിന് ക്ഷണിച്ച മുഖ്യമന്ത്രി സംഘിയാണോ ? എൻ.കെ.പ്രേമചന്ദ്രൻ എംപി

ന്യൂഡല്‍ഹി :  കൊച്ചി മെട്രോ ഉദ്ഘാടനത്തിന് നിധിന്‍ ഗഡ്ഗരിയേയാണ് താന്‍ ക്ഷണിച്ചത് എന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച മുഖ്യമന്ത്രി സംഘിയാണോ എന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി ചോദിച്ചു. തന്നെ സംഘിയാക്കാമുളള ശ്രമങ്ങള്‍ നടക്കുന്നതായും അദ്ദേഹം പറഞ്ഞു. തന്‍റെ മണ്ഡലത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനത്തിന് വരുന്നതില്‍ സന്തോഷം മാത്രമേ ഉളളുവെന്നും മുഖ്യമന്ത്രിയും വരുമെന്ന് അറിയിച്ചു.

മെട്രോ ഉദ്ഘാടനം മുഖ്യമന്ത്രി നടത്തുമെന്ന് സംസ്ഥാനസര്‍ക്കാര്‍ എകപക്ഷീയമായാണ് തീരുമാനമെടുത്തതെന്നും ഈ കാര്യം കേന്ദ്രത്തെ അറിയിച്ചില്ലെന്ന് കേന്ദ്രം പറഞ്ഞതായും പ്രേമചന്ദ്രന്‍ എംപി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

കൊല്ലം ബെെപ്പാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button