തിരുവനന്തപുരം : ഹർത്താലുകളിൽ സ്വകാര്യ സ്വത്തുക്കൾക്ക് നാശനഷ്ടം വരുത്തുന്നവർക്ക് കഠിന ശിക്ഷ നൽകാനുള്ള ഓർഡിനൻസിൽ ഗവർണർ പി.സദാശിവം ഇന്നലെ ഒപ്പുവെച്ചു.
ക്രിമിനൽ നടപടികളുമായി ബന്ധപ്പെട്ട നിയമനടപടികളുമായി ബന്ധപ്പെട്ട നിയമങ്ങൾക്ക് മുൻകാല പ്രാബല്യം നൽകാനാവാത്തതിനാൽ ഇതിനും മുൻകാല പ്രാബല്യമില്ല. ഇത് ഉൾപ്പെടെ 4 ഓർഡിനൻസുകളാണ് ഗവർണർ അംഗീകരിച്ചത്. ഹർത്താൽ ഓർഡിനൻസിൽ ഒപ്പുവയ്ക്കുന്നതിന് മുമ്പ് നിയമ സെക്രട്ടറിയെ ഗവർണർ വിളിച്ചുവരുത്തി വിശദീകരണം തേടി.
നിയമവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമാണോ ഓർഡിനൻസ് ഇറക്കുന്നതെന്ന് ഉറപ്പു വരുത്താനായിരുന്നു ഇത്. കേന്ദ്ര ഓർഡിനൻസുമായി വൈരുധ്യമുണ്ടാകുമോയെന്ന സംശയവും ഗവർണർ ഉന്നയിച്ചു. തൃപ്തികരമായ മറുപടി ലഭിച്ചതിന് ശേഷമാണ് അദ്ദേഹം ഒപ്പുവെച്ചത്.
Post Your Comments