KeralaLatest News

അഗസ്ത്യാര്‍കൂടം സ്ത്രീ പ്രവേശനം: പ്രതികരണവുമായി വനംമന്ത്രി കെ രാജു

തിരുവനന്തപുരം: അഗ്‌സ്ത്യാര്‍ കൂടത്തിലെ സ്ത്രീ പ്രവേശനം തടയാനാകില്ലെന്ന് വനം മന്ത്രി രാജു. ക്ഷേത്രത്തിന്റെയും പൂജയുടേയും പേരില്‍ സ്ത്രീ പ്രവേശനം നിഷേധിക്കാനാവില്ലെന്നും വിഷയത്തില്‍ കോടതി ഉത്തരവ് പാലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
അഗസ്ത്യാര്‍കൂടത്തിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കോടതിവിധിയില്‍ തന്നെ അവിടെ ക്ഷേത്രവും പൂജയും ഇല്ലെന്ന് പറയുന്നുണ്ടെന്നും അതുകൊണ്ടു തന്നെ ആ കാരണം ചൂണ്ടിക്കാട്ടി സ്ത്രീകളെ തടയാന്‍ അവകാശമില്ലെന്നാണ് മന്ത്രി പറഞ്ഞു.

നെയ്യാര്‍ വന്യമൃഗസങ്കേതത്തിന്റെ ഭാഗമായ അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കാന്‍ പരമ്പരാഗതമായി സ്ത്രീകളെ അനുവദിച്ചിരുന്നില്ല. ഇതിനെതിരേ സ്ത്രീ കൂട്ടായ്മകള്‍ നടത്തിയ നിയമപോരാട്ടമാണ് ഹൈക്കോടതിയുടെ അനൂകൂല ഉത്തരവിനിടയാക്കിയത്. ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വനം വകുപ്പ് വിജ്ഞാപനം ഇറക്കിയിരുന്നു. 14 വയസ്സിന് മുകളില്‍ പ്രായവും കായികക്ഷമതയുമുള്ള ആര്‍ക്കുവേണമെങ്കിലും അപേക്ഷിക്കാമെന്ന് വിജ്ഞാപനത്തിലുണ്ട്.

അതേസമയം അഗസ്ത്യാര്‍കൂടത്തിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് പ്രദേശത്തെ ആദിവാസി കാണി വര്‍ഗക്കാര്‍ രംഗത്ത് എത്തിയിട്ടുണ്ട്. നൂറ്റാണ്ടുകളായി അവിടെ സ്ത്രീകള്‍ പ്രവേശിച്ചിട്ടില്ലെന്നും ഇത് ലംഘിച്ചാല്‍ പ്രക്ഷോഭത്തിന് ഇറങ്ങുമെന്നും ആദിവാസി ഗോത്രമഹാ സഭ അറിയിച്ചുണ്ട്. അതേസമയം സ്ത്രീകള്‍ കയറിയാല്‍ വിലക്കുമെന്ന് ആദിവാസി ഗോത്രമഹാസഭയ്ക്ക് കീഴിലുള്ള സ്ത്രീകളുടെ കൂട്ടായ്മയും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button