KeralaLatest News

പണിമുടക്കില്‍ പങ്കാളികളായി തോട്ടം തൊഴിലാളികളും

ഇടുക്കി: ദേശീയ പണിമുടക്കിൽ പങ്കാളികളായി തോട്ടം തൊഴിലാളികളും. ഇടുക്കിയിൽ ഇന്നലെ ഒരു ലക്ഷത്തോളം തൊഴിലാളികള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച്‌ ജോലിയ്ക്ക് എത്തിയില്ല. കൂലി വര്‍ദ്ധിപ്പിക്കുക, ജോലി സ്ഥിരത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തോട്ടം തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുത്തത്.

ഇടുക്കിയിലെ പല മേഖലകളിലെയും തേയില, കാപ്പി, ഏലം, റബ്ബര്‍ തോട്ടങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്. ഒരു വിഭാഗം ജീപ്പ് ഡ്രൈവര്‍മാരും പണിമുടക്കില്‍ പങ്കെടുത്തതോടെ തമിഴ്നാട്ടില്‍ നിന്നുള്ള താത്കാലിക തൊഴിലാളികള്‍ക്ക് രണ്ട് ദിവസത്തെ തൊഴില്‍ നഷ്ടമായി. പണിമുടക്കില്‍ പങ്കെടുക്കാത്തവരെ പണിയ്ക്കിറങ്ങിറങ്ങുന്നതില്‍ വിലക്കിയില്ലെന്ന് സംയുക്ത തൊഴിലാളി യൂണിയന്‍ അവകാശപ്പെട്ടു.

പൊമ്പിള ഒരുമൈ സമരത്തിന് ശേഷം കൂലി വര്‍ദ്ധിപ്പിച്ചിരുന്നു. അത് കഴിഞ്ഞ് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും പിന്നീട് വര്‍ദ്ധന വരുത്തിയിട്ടില്ല. ശമ്പളം കൂട്ടാനായി പിഎല്‍സി യോഗം നിരന്തരം ചേരുന്നുണ്ടെങ്കിലും കൂലിയുടെ കാര്യത്തില്‍ തീരുമാനം ആകുന്നില്ലെന്ന് തൊഴിലാളികള്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button