ന്യൂഡല്‍ഹി : മുന്നോക്ക വിഭാഗക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് ആംആദ്മി പാര്‍ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കെജരിവാള്‍ രംഗത്തെത്തി.
നേരത്തെ ബില്ലിനെ ആംആദ്മി സ്വാഗതം ചെയതിരുന്നു.എന്നാല്‍ പിന്നീടാണ് ബില്ലിലെ പതിഞ്ഞിരിക്കുന്ന അപകടം വ്യക്തമായതെന്ന് അദ്ദേഹം പറയുന്നു. മൂന്നോക്കകാരെ സഹായിക്കാനല്ല മറിച്ച് ജാതി സംവരണം നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ആദ്യ പടിയാണിതെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി.
താന്‍ സംസാരിച്ച പലരും സമാന അഭിപ്രായം പങ്കു വെക്കുകയുണ്ടായി, ഈ നീക്കം അപകടമാണെന്നും കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതിബില്ല് ലോക്‌സഭ വോട്ടിനിട്ട് പാസാക്കിയിരുന്നു.
Post Your Comments