കൊല്‍ക്കത്ത: കോളേജ് യൂണിവേഴ്‌സിറ്റി അധ്യാപകരുടെ വിരമിക്കല്‍ പ്രായം പശ്ചിമ ബംഗാള്‍ ഉയര്‍ത്തി. 65 വയസായാണ് പ്രായം ഉയര്‍ത്തിയത്. അതേസമയം വൈസ് ചാന്‍സലര്‍മാരുടെ പ്രായം 70 ആക്കി. 60 വയസ്സ് കഴിഞ്ഞാല്‍ ഒരാള്‍ക്ക് ജോലി ചെയ്യാന്‍ കഴിയില്ലെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി കല്‍ക്കട്ട യൂണിവേഴ്സിറ്റിയില്‍ നടന്ന പരിപാടിയില്‍ പറഞ്ഞു.നേരത്തേ അധ്യാപകരുടെ വിരമിക്കല്‍ പ്രായം 62ഉം, വി.സിമാരുടേത് 65ഉം ആയിരുന്നു.
അതേസമയം കല്‍ക്കട്ട യൂണിവേഴ്സിറ്റിയില്‍ മഹാത്മ ഗാന്ധിയുടെയും ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെയും പേരില്‍ സ്പെഷ്യല്‍ ചെയറുകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 28,000 കോടി രൂപയും പൊതുവിഭാഗത്തിന് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്‌കോര്‍ഷിപ്പ് നല്‍കാന്‍ 200 കോടി രൂപയും മാറ്റി വയ്ക്കുമെന്ന് മമത അറിയിച്ചു.
ശാസ്ത്ര, സാമൂഹിക ശാസ്ത്ര വിഷയങ്ങളില്‍ യൂണിവേഴ്സിറ്റി സ്ഥാപിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും ഇതിനായി ഭൂമി കണ്ടെത്തണമെന്നും മമത വ്യക്തമാക്കി. അതേസമയം യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നദിയ ജില്ലയില്‍ ‘കന്യാസ്ത്രീ യൂണിവേഴ്സിറ്റി’ ഈ മാസം 10ന് ഉദ്ഘാടനം ചെയ്യുമെന്നും മമത പറഞ്ഞു.
Post Your Comments