Latest NewsTechnology

സ്കൈപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ സൂക്ഷിക്കുക

വീഡിയോ ചാറ്റിങ് ആപ്പായ സ്കൈപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക . സുരക്ഷാ പാളിച്ചയുള്ളതായി വിവിധ ടെക് മാധ്യമങ്ങൾ റിപ്പോര്‍ട്ട്‌ ചെയുന്നു. യൂറോപ്പിലെ കോസോവോ സ്വദേശി ഫ്ളോറിയന്‍ കുനുഷേവ്സിയാണ് തട്ടിപ്പിന്റെ ആധികാരികമായ വിവരങ്ങള്‍ പുറത്തു വിട്ടത്. ഒരു വീഡിയോയിലൂടെ തട്ടിപ്പ് നടക്കുന്നതെങ്ങനെയെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു.

സ്‌കൈപ്പിന് ആന്‍ഡ്രോയിഡ് ഫോണുകളുടെ ലോക്ക് കോഡ് മറികടക്കാന്‍ സാധിക്കുമെന്നും ഫോണിലെ ആപ്ലിക്കേഷനുകളിലേക്കും, ചിത്രങ്ങള്‍, കോണ്‍ടാക്റ്റുകള്‍, ബ്രൗസറുകള്‍ എന്നിവയിലേക്ക് മറ്റൊരാള്‍ക്ക് കടന്നുകയറാന്‍ അവസരം ഒരുക്കുകയും ചെയ്യുമെന്നുമാണ് കണ്ടെത്തൽ. ഇത് കൂടാതെ സ്‌കൈപ്പ് കോളിനിടയില്‍ ഫോണ്‍ അണ്‍ലോക്ക് ആക്കാതെ തന്നെ ഫോണിലെ ഉള്ളടക്കങ്ങള്‍ കാണാനും ഉപയോഗിക്കാനും സാധിക്കുമെന്നും വിഡിയോയിൽ പറയുന്നു. സന്ദേശങ്ങള്‍ അയക്കുക, കോണ്‍ടാക്റ്റുകള്‍ കാണുക, ചിത്രങ്ങള്‍ കാണുക, ബ്രൗസര്‍ തുറക്കുക തുടങ്ങിയവ ചെയ്യുന്നത് വീഡിയോയില്‍ കാണിച്ചുതരുന്നു.

ആന്‍ഡ്രോയിഡ് വേര്‍ഷന്‍ നമ്ബര്‍ 8.15.0.416 ല്‍ പെട്ട എല്ലാ സ്‌കൈപ്പ് ആപ്പുകളിലും ഈ പ്രശ്‌നം നേരിട്ടിരുന്നു. എന്നാൽ ഈ റിപ്പോർട്ടിനോട് ഇതുവരെ മൈക്രോസോഫ്റ്റ് പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button